മടിക്കൈ കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിത (30) യ്ക്ക് നേരെയാണ് അതിക്രമം നടന്നത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വിജിതയെ പിന്നിലൂടെയെത്തിയ അശോകൻ തലക്കടിച്ച് വീഴ്ത്തുകയും ആദ്യത്തെ അടിയിൽ തന്നെ ബോധരഹിതയായ യുവതിയുടെ സ്വര്‍ണമാലയും കമ്മലും മോതിരവും ഇയാൾ അഴിച്ചെടുക്കുകയും ആയിരുന്നുവെന്നാണ് പരാതി.
അൽപം കഴിഞ്ഞ് ബോധമുണര്‍ന്നപ്പോൾ മോഷ്ടാവ് പോയെന്ന് കരുതി ഭര്‍ത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് നിലവിളിച്ചപ്പോള്‍ ‘നീ ചത്തില്ലേഡി' എന്ന് പറഞ്ഞ് മറഞ്ഞ് നിന്നിരുന്ന മോഷ്ടാവ് വീണ്ടും തലക്കടിച്ചശേഷം രക്ഷപ്പെട്ടതായി യുവതി പറയുന്നു. ഏറെ സമയം കഴിഞ്ഞ് അയൽവാസിയായ കൃഷ്ണന്‍ ഇവരുടെ വീടിനടുത്തു കൂടി പോയപ്പോഴാണ് വിജിതയെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ അറിയിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി വി പ്രഭാകരന്റെ വീട്ടിലെ കവര്‍ചയുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന കുപ്രസിദ്ധ മോഷ്ടാവാണ് അശോകന്‍ എന്ന അഭി. മടിക്കൈയിലെ കാട്ടിലൊളിച്ചതായി പറയുന്ന അശോകന് വേണ്ടി ദിവസങ്ങളായി പൊലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയിലാണ് റിപർ മോഡൽ അക്രമം നടന്നത്. അശോകൻ്റെ കൂട്ടാളി ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ചുനാഥിനെ നേരത്തേ നാട്ടുകാർ ദിവസങ്ങൾക്ക് മുമ്പ് പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇയാൾ ജയിലിലാണ്.
Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Theft, Robbery, Police, Youth, Accused, Jail, Madikai, Complaint of theft and assault.