city-gold-ad-for-blogger

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്

തിരുവനന്തപുരം: (www.kasargodvartha.com 25.03.2022) അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കു-കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെലോ അലര്‍ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Trending, Rain, ALERT, Chance of heavy rain with thunder and lightning in Kerala for the next five days.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia