Join Whatsapp Group. Join now!
Aster MIMS 10/10/2023

12 നും 14 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

New Delhi,news,COVID-19,health,Top-Headlines,National,#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,
ന്യൂഡെല്‍ഹി: (www.kvartha.com 15.03.2022) പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി . 2010 മാര്‍ച് 15 ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. കൊര്‍ബവാക്‌സ് മാത്രമാകും കുട്ടികളില്‍ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Centre releases guidelines ahead of inoculation drive of 12-14 yrs old in India, New Delhi, News, Health, Health and Fitness, COVID-19, Children, National

കൊവിന്‍ ആപില്‍ സ്വന്തമായി അകൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അകൗണ്ട് വഴിയോ രെജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും രെജിസ്‌ട്രേഷന്‍ നടത്താം. ബുധനാഴ്ച മുതലാണ് വാക്‌സിന്‍ വിതരണം തുടങ്ങുക.

നിലവില്‍ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്സിന്‍ നല്‍കുന്നത്. സ്‌കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബയോളജിക്കല്‍ ഇ കംപനി പുറത്തിറക്കുന്ന കൊര്‍ബവാക്‌സ് ആകും കുട്ടികള്‍ക്ക് നല്‍കുക. കൊര്‍ബവാക്‌സ് ഉള്‍പെടെ മൂന്ന് വാക്‌സിനുകള്‍ക്കാണ് നിലവില്‍ 12 വയസിന് മുകളിലുള്ളവരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്.

സൈകോവ് ഡി, കൊവാക്‌സിന്‍ എന്നിവയാണ് മറ്റ് രണ്ട് വാക്‌സിനുകള്‍. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് മറ്റൊരു തീരുമാനം. അറുപത് വയസിന് മുകളിലുള്ളവരിലെ കരുതല്‍ ഡോസിന്റെ വിതരണവും ബുധനാഴ്ച തുടങ്ങും. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്.

Keywords: Centre releases guidelines ahead of inoculation drive of 12-14 yrs old in India, New Delhi, News, Health, Health and Fitness, Top-Headlines, COVID-19, Children, National.

Post a Comment