ഇഷ്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങിക്കാനും ഇവിടെ സൗകര്യമുണ്ട്. വായനക്കാരെ ആകര്‍ഷിക്കുന്നതിന് കലോത്സവ സംഘാടക സമിതിയാണ് കഫേ ലൈബ്രറി സജ്ജമാക്കിയത്. കലാപരിപാടികള്‍ക്കൊപ്പം വായനയെക്കൂടി പ്രോത്സാഹിപ്പിക്കുക എന്നതും കഫേ ലൈബ്രറിയുടെ ലക്ഷ്യമാണ്.
സംഘാടക സമിതി പ്രവര്‍ത്തകരായ അപര്‍ണ എം, അനഘ നാരായണന്‍, ആരതി, ആര്യനന്ദ, അശ്വിനി, മേഖ, മുനീര്‍, അഖില്‍ എം വി എന്നിവര്‍ക്കാണ് കഫേ ലൈബ്രറിയുടെ ചുമതല. സിന്‍ഡികേറ്റ് അഗം പ്രമോദ് വെള്ളച്ചാല്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവന്‍, ഡോ. അശ്റഫ് ടി പി, ഡിഎസ്എസ് ഡോ. ടി പി നഫീസ ബേബി, കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.
Keywords: Vidya Nagar, Kasaragod, Kerala, News, Top-Headlines, University-Kalolsavam, Kannur University, Kalolsavam, Library, Inauguration, Cafe Library at Govt. College, Kasaragod attracts public.