വീട് നിര്‍മിക്കാനായി ആദൂര്‍ സ്വദേശി അബ്ദുർ റഹ്‌മാന്‍ കൈവശാവകാശ രേഖയ്ക്കായി വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതിനാലാണ് പഞ്ചായത് കൈവശാവകാശ സര്‍ടിഫികറ്റ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വിലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ 25 ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
പെട്ടെന്ന് സര്‍ടിഫികെറ്റ് ആവശ്യപ്പെട്ടപ്പോള്‍ 2000 രൂപയും ഒരു കുപ്പി മദ്യവും എത്തിക്കാന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വിവരം വിജിലന്‍സന് കൈമാറി. വിലേജ് ഒഫീസര്‍ മദ്യം വാങ്ങിവെച്ച ശേഷം പണം വാങ്ങാന്‍ സ്വീപറെ വിളിച്ചു വരുത്തി. ബൈകിലെത്തിയ സ്വീപര്‍ ശിവപ്രസാദ്, അബ്ദുർ റഹ്‌മാനില്‍ നിന്ന് പണം വാങ്ങുന്നതിനിടെ മറഞ്ഞു നിന്ന വിജിലന്‍സ് സംഘം രണ്ടു പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി വൈ എസ് പി കെ വി വേണുഗോപാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വിജിലന്‍സ് സുംഘത്തിൽ കാസർകോട് വിജിലന്‍സ് ഡി.വൈ..എസ്.പിയെ കൂടാതെ ഇൻ പെക്ടർ സിബി ഗതാമസ്, സബ് ഇന്‍സ് പെക്ടർ മധു.പി.പി, എ.എസ്.ഐമാരായ രാധാകൃഷ്ണന്‍, മധുസൂദനൻ,സതീശന്‍, സുബാഷ് ചന്ദ്രന്‍, സി.പി.ഒമാരായ സതീശന്‍,രഞ്ജിത്ത് കുമാർ, മനോജ്, പ്രദീപ്, ജയന്‍,പ്രമോദ്, പ്രിയ കെ.നായർ,ഷീബ,ശ്രീനിവാസന്‍,കൃഷ്ണന്‍,രതീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു