Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരാഖണ്ഡില്‍ ബിജെപി മുന്നേറുന്നു; പഞ്ചാബില്‍ ആം ആദ്മി പാര്‍ടിയുടെ മുന്നേറ്റം

BJP leads in Uttarakhand; Aam Aadmi Party's rise in Punjab#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഡെറാഡൂണ്‍: (www.kasargodvartha.com 10.03.2022) നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോടെണ്ണല്‍ പുരോഗമിക്കെ ഉത്തരാഖണ്ഡില്‍ 42 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പഞ്ചാബ് ഒഴികെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പഞ്ചാബില്‍ ആം ആദ്മി പാര്‍ടിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍.

70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പഞ്ചാബ് മോഗയില്‍ ജനവിധി തേടിയ കോണ്‍ഗ്രസ് സ്ഥാനര്‍ഥി മാളവിക സൂദ് പിന്നിലെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. അതേസമയം പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്.

News, National, Punjab, Uttarakhand, Election, Assembly Election, Top-Headlines, Politics, BJP, Congress, BJP leads in Uttarakhand; Aam Aadmi Party's rise in Punjab.

Keywords: News, National, Punjab, Uttarakhand, Election, Assembly Election, Top-Headlines, Politics, BJP, Congress, BJP leads in Uttarakhand; Aam Aadmi Party's rise in Punjab.

Post a Comment