തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലത്വീഫിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മീന്‍ ലോറി ബൈകിലിടിച്ച് രണ്ടുപേര്‍ ഇതേ സ്ഥലത്ത് വച്ച് മരിച്ചിരുന്നു.
എസ് ടി യു പ്രവർത്തകനായിരുന്നു ലത്വീഫ്. പരേതനായ കുന്നരിയത്ത് ഖാസിം അബ്ദുര്‍ റഹ് മാന്‍-മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: ബല്‍ഖീസ്, മക്കള്‍: മഹാദിയ മര്‍യം, ആഇശത് സുമയ്യ, നഫീസത് ഹാദിയ. സഹോദരങ്ങള്‍: ഹസൈനാര്‍, താജുദ്ദീന്‍, ഖാസിം, ആബിദ്, ഖദീജ, ഫരീദ, സൗദ.