Join Whatsapp Group. Join now!
Aster MIMS 10/10/2023

തലകറങ്ങി വീണ് ആശുപത്രിയിലെത്തിച്ച 14കാരി ഗർഭിണി! ലഹരിപാനീയം കുടിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കനെതിരെ കേസ്

Assault complaint; police registered case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (www.kasargodvartha.com 12.03.2022) വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിൽ കൊണ്ടുപോയി പാനീയത്തിൽ ലഹരി കലർത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ മധ്യവയസ്കനെതിരെ പോക്സോ കേസ്.
             
News, Kerala, Kasaragod, Adhur, Top-Headlines, Molestation, Assault, Complaint, Police, Case, Pocso, Girl, Doctor, Hospital, Assault complaint; police registered case.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരിയെ മാസങ്ങൾക്ക് മുമ്പ് ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം തലകറക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയുമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.

പിന്നീട് ഡോക്ടർ ആദൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. മധ്യവയസ്കന്റെ താമസസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: News, Kerala, Kasaragod, Adhur, Top-Headlines, Molestation, Assault, Complaint, Police, Case, Pocso, Girl, Doctor, Hospital, Assault complaint; police registered case.
< !- START disable copy paste -->

Post a Comment