Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 7 വിദ്യാർഥിനികൾക്ക് പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ; പുറത്ത് വന്നത് പോക്സോ ബോധവൽക്കരണ ക്ലാസിനിടെ; പ്രതികൾക്കായി അന്വേഷണം തുടങ്ങി

Assault complaint; police investigates, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ:(www.kasargodvartha.com 02.03.2022) ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് വിദ്യാർഥിനികൾക്ക് പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ. സംഭവം പുറത്ത് വന്നത് സ്‌കൂളിൽ നടന്ന പോക്സോ ബോധവൽക്കരണ ക്ലാസിനിടെയാണ്. ആർക്കെങ്കിലും നേരെ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ക്ലാസ് നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെയാണ് ഏഴ് വിദ്യാർഥിനികൾ പീഡനമേറ്റെന്ന വിവരം തുറന്ന് പറഞ്ഞത്.
                               
News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Investigation, Bekal, Police-station, Case, Students, School, Government, Assault complaint; police investigates.

ഇതോടെ ഏഴ് പോക്സോ േ കേസുകൾ ബേക്കൽ പൊലീസ് രെജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെയാണ് പീഡിപ്പിച്ചതായി പരാതി ഉയർന്നത്. നാലു വർഷം മുമ്പ് ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരും പീഡനത്തിനിരയാക്കിയതെന്നാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്.

തൊടാൻ പാടില്ലാത്ത സ്ഥലങ്ങളിൽ സ്പർശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാലു വർഷം മുമ്പ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കൽ ഇൻസ്പെക്ടർ വി പി വിപിൻ, എ എസ് ഐ രാജീവൻ എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു.

സർകാർ വിദ്യാലയത്തിലെ പോക്സോ ബോധവൽക്കരണ ക്ലാസിന് ശേഷം ഓരോ കുട്ടികളെയും പ്രത്യേകം കൗൻസിലിങ്ങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്. സ്കൂളിൽ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാർഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Investigation, Bekal, Police-station, Case, Students, School, Government, Assault complaint; police investigates.
< !- START disable copy paste -->

Post a Comment