ഇക്കഴിഞ്ഞ മാർച് ഏഴിന് വൈകുന്നേരം ചെറുവത്തൂരിൽ വെച്ച് ചെമ്പകാനം സ്വദേശിനിയെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി നടന്നുപോകുമ്പോൾ ജയൻ ആക്രമിച്ച് ചുരിദാർ വലിച്ചു കീറി അപമാനിച്ചെന്നാണ് കേസ്. യുവതി കാഞ്ഞങ്ങാട്ടുനിന്നും സുഹൃത്തിനോടൊപ്പം ചെറുവത്തൂരിൽ ബസിറങ്ങി നടന്നുപോവുന്നതിനിടെ ആളുകൾ നോക്കിനിൽക്കെയാണ് സംഭവം നടന്നത്.
സാരമായി പരിക്കേറ്റ യുവതിയയെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് മുമ്പും പലവട്ടം യുവതിയെ പിറകെ നടന്ന് ഇയാൾ ശല്യം ചെയ്തിരുന്നതായും സംഭവത്തിന് രണ്ടുദിവസം മുമ്പ് യുവതി താമസിക്കുന്ന ക്വാർടേഴ്സിൽ മദ്യലഹരിയിലെത്തിയ ഇയാൾ അതിക്രമം കാണിച്ചിരുന്നുവെന്നും പരാതിയുണ്ട്. യുവതി നൽകിയ പരാതിയിലാണ് ജയനെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജയൻ തന്റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
Keywords: Kasaragod, Kerala, News, Top-Headlines, Case, Police, Arrest, Cheruvathur, Busstand, Chandera, Hospital, Youth, Assault, Court, Assault case; young man arrested.