പൊലീസ് പറയുന്നതിങ്ങനെ: കോളജ് വിദ്യാർഥിയും ഹോസ്റ്റലിൽ താമസിക്കുകയും ചെയ്യുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി രക്ഷിത് സൗഹൃദത്തിലായിരുന്നു. പിന്നീട് രക്ഷിത് പെൺകുട്ടിയോട് ലൈംഗികാഭിലാഷം ചോദിക്കാൻ തുടങ്ങി. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും മകളെ ശല്യപ്പെടുത്തരുതെന്ന് അവർ രക്ഷിതിനെ ഉപദേശിക്കുകയും ചെയ്തു. രക്ഷിത് പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നപ്പോൾ അവളുടെ പിതാവ് സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഫെബ്രുവരി 27 ന് രക്ഷിത് ഹോസ്റ്റൽ വാർഡനെ വിളിച്ച് പെൺകുട്ടിയുടെ സഹോദരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഫോൺ പെൺകുട്ടിക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടിയുമായി സംസാരിച്ച രക്ഷിത് തന്നെ കാണാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി ബീരമലഗുഡ്ഡെയിൽ വച്ച് രക്ഷിതിനെ കണ്ടപ്പോൾ ഇയാൾ മോശമായി പെരുമാറി. പെൺകുട്ടി ഇയാളിൽ നിന്ന് രക്ഷപ്പെട്ട് ഹോസ്റ്റലിലേക്ക് പോയി'.
സെക്ഷൻ 354 എ, 506 ഐപിസി, പോക്‌സോ ആക്‌ട് എന്നിവ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സെക്ഷൻ 354 എ, 506 ഐപിസി, പോക്‌സോ ആക്‌ട് എന്നിവ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Keywords: News, Karnataka, Mangalore, Top-Headlines, Arrest, Assault, Case, Police, BJP, RSS, Man, Molestation, Student, Sullia, Complaint, Court, Assault case; Young man arrested.
< !- START disable copy paste -->