ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പ് ചെറുവത്തൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ബേക്കലിലേക്ക് കൊണ്ടു വന്ന് ലോഡ്ജിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെൺകുട്ടി വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് പെരിങ്ങോം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തശേഷമാണ് സുനീഷിനെതിരെ കേസെടുത്തത്. മാസങ്ങൾക്ക് മുമ്പാണ് യുവതി സുനീഷുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. തുടർന്നാണ് പ്രണയം നടിച്ച് പാട്ടിലാക്കിയ പെൺകുട്ടിയെ സുനീഷ് ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പരാതി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പെരിങ്ങോം പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Molestation, Assault, Case, Police, Investigation, Complaint, Student, Girl, Social-Media, Bekal, Assault case; police registered case.
< !- START disable copy paste -->