'തീവണ്ടി ഓടിക്കൽ തനിക്ക് പുതുമയല്ല. എന്നാൽ എല്ലാ വിഭാഗത്തിലും പെൺകരുത്തറിഞ്ഞ ഈ ദിനത്തിൽ എന്തെന്നില്ലാത്ത സന്തോഷം' - ലോകോ പൈലറ്റ് അംബിക അങ്കലഗി പറഞ്ഞു. 'അസാധാരണമായ നിർവൃതി' -ട്രയിനിൽ ഡ്യൂടി നിർവഹിച്ച റയിൽവെ സുരക്ഷാ സേന എ എസ് ഐ എം സന്തോഷി തന്റെ സന്തോഷം പങ്കിട്ടു.
അസി.ലോകോ പൈലറ്റ് ബി യു ശ്രുതി, ടിടിഇമാരായ ശീതൾ ദേശ് പാണ്ഡെ, അശ്വിനി ബണ്ടേകർ, സുവർണ കുമാരി, എം വിജയലക്ഷ്മി, റയിൽവേ സുരക്ഷാ സേനയിലെ എം സന്തോഷി, സി എം മേനുക, ജി ജി ശ്രീദേവി, ശാലു സൈനി, രാഖി ദേവി, മറ്റു വിഭാഗങ്ങളിൽ ഹെമിന, പൂജ പ്രിയ, കെ അർചന എന്നിവരേയാണ് ട്രയിനിൽ നിയോഗിച്ചത്. സ്തുത്യർഹ സേവനമാണ് വനിതകളിൽ നിന്നുണ്ടായതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനജർ സഞ്ജീവ് കിഷോർ പറഞ്ഞു.
Keywords: News, National, Karnataka, Women's-day, Women, Railway, Top-Headlines, Mangalore, Train, International, Passenger, Government, Women's day special, All-women crew train makes women's day special.
< !- START disable copy paste -->