ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിലെ ഡിസൈനര്‍മാരുടെ വിവിധ ഡിസൈനുകള്‍ക്ക് പുറമെ ഐവ സില്‍ക്‌സ് കാസര്‍കോട്, നികി ബ്രൈഡല്‍സ് കാസര്‍കോട്, ഗ്ലിറ്റ്‌സി ബോടിക് കാസര്‍കോട് തുടങ്ങിയവരുടെയും വിവിധ ഡിസൈനുകള്‍ ഫാഷന്‍ ലീഗിൽ അവതരിപ്പിക്കും. വിഎല്‍സിസി, ഹെന്ന ബ്യൂടി, കെജിടു ഡിസൈന്‍ കാസര്‍കോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ പങ്കാളിത്തത്തോടെ വിദഗ്ധരുടെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന പരിപാടി കാസര്‍കോടിന് നവ്യാനുഭവം പകരുന്നതായിരിക്കും.
എല്ലാ കാലത്തും കാസര്‍ക്കോടിന്റെ ഫാഷന്‍ സങ്കല്‍പങ്ങള്‍ ഇൻഡ്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയിരുന്നുവെങ്കിലും ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്ന എണ്‍പതോളം സിസൈനുകളും, മുപ്പതോളം ഡിസൈനര്‍മാരും കാസര്‍കോടിന്റെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് മാറ്റു കൂട്ടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ഡിസൈനര്‍മാര്‍ക്കും, മറ്റു വിദ്യാർഥികള്‍ക്കുമുള്ള ബിരുദ ദാന ചടങ്ങ് എംഎല്‍എ എകെഎം അശ്റഫ് ഉദ്ഘാടനം ചെയ്യും. കണ്ണുര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.
കാഡ് ട്രെയിനിംഗ് സര്‍വീസ് ലിമിറ്റഡ് മാനജിങ്ങ് ഡയറക്ടര്‍ കരയാടി ശെല്‍വന്‍ ചെന്നൈ, ഡ്രീം സോണ്‍ മേഖല മാനജര്‍ ബീന പാഷ തുടങ്ങിയവര്‍ സംന്ധിക്കും. ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പരിപാടിയുടെ ടികറ്റുകള്‍ വിതരണം ചെയ്യുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്ചെയ്യാൻ ബന്ധപ്പെടുക: 9745160001, 9745190001.
വാര്‍ത്താസമ്മേളനത്തില്‍ ഡ്രീം സോണ്‍ സെന്റര്‍ ഹെഡ് സി ഐ അബ്ദുല്‍ സലാം, സിനര്‍ജി ബിസിനസ് മാനജര്‍ അബ്ദുർ റശീദ്, കാഡ് സെന്റർ മാനജര്‍ ജെസ്‌നി തോമസ്, ഡ്രീം സോണ്‍ മാനജര്‍ മറിയം റമീസ പങ്കെടുത്തു.
Keywords: News, Kerala, Video, Fashion Design, Press meet, Conference, Programme, India, Aiwa Silks, Dream Zone, Fashion League, Aiwa Silks - Dream Zone Fashion League on March 23rd.
< !- START disable copy paste -->