city-gold-ad-for-blogger

കോളജ് പരിസരത്ത് വിദ്യാർഥിനികൾക്ക് നേരെ നഗ്നത കാട്ടിയെന്ന കേസിൽ 58 കാരൻ അറസ്റ്റിൽ

പടന്നക്കാട്: (www.kasargodvartha.com 11.03.2022) കോളജ് പരിസരത്ത് വിദ്യാർഥിനികൾക്ക് നേരെ നഗ്നത കാട്ടിയെന്ന കേസിൽ മധ്യവയസ്കനായ വിമുക്തഭടൻ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഹൻദാസിനെ (58) യാണ് ഹൊസ്ദുർഗ് എസ്ഐ കെ പി സതീശനും സംഘവും അറസ്റ്റുചെയ്തത്.
                      
കോളജ് പരിസരത്ത് വിദ്യാർഥിനികൾക്ക് നേരെ നഗ്നത കാട്ടിയെന്ന കേസിൽ 58 കാരൻ അറസ്റ്റിൽ

ഫെബ്രുവരി 21 ന് രാവിലെ പടന്നക്കാട് നെഹ്റു കോളജ് ബസ് സ്റ്റോപിൽ വെച്ചാണ് പരാതിക്കാധാരമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും സ്കൂടെറിൽ വരികയായിരുന്ന മോഹൻദാസ്, ബസ് കാത്ത് നിൽക്കുകയായിരുന്ന പെൺകുട്ടികൾക്ക് സമീപം വാഹനം നിർത്തി പാന്റിന്റെ സിബ് ഊരി നഗ്നതകാട്ടിയെന്നാണ് കേസ്.

വിദ്യാർഥിനികൾ ബഹളം വെച്ചപ്പോൾ ഇയാൾ സ്കൂടെർ ഓടിച്ചു പോയി. പെൺകുട്ടികൾ സ്കൂടെറിന്റെ നമ്പർ സഹിതം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നഗ്നതാപ്രദർശനം നടത്തിയത് മോഹൻദാസാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, Kasaragod, Padannakad, Top-Headlines, Case, Students, Man, College, Police, Complaint, Busstand, Hosdurg, Investigation, Immoral, 58-year-old man arrested in the case of showing immoral to female students.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia