Join Whatsapp Group. Join now!
Aster MIMS 10/10/2023

യുക്രൈനിൽ കാസർകോട്ടെ 3 വിദ്യാർഥികൾ കഴിഞ്ഞിരുന്ന ബങ്കറിന് സമീപം ഷെൽ ആക്രമണം; രാജ്യത്ത് കുടുങ്ങിയിരിക്കുന്നത് ജില്ലയിൽ നിന്ന് 44 പേർ; കലക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു

44 people from Kasargod district are trapped in Ukraine, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാസർകോട്:(www.kasargodvartha.com 01.03.2022) യുക്രൈനിൽ കാസർകോട്ടെ വിദ്യാർഥികൾ കഴിഞ്ഞിരുന്ന ബങ്കറിന് സമീപം ഷെൽ ആക്രമണം. ഖാർകീവിലെ മെട്രോ ബങ്കറിന് സമീപത്തെ കെട്ടിടത്തിലാണ് ഷെൽ ആക്രമണം ഉണ്ടായത്. വിദ്യാർഥികൾ സുരക്ഷിതരാണ്. മേൽപറമ്പിലെ ഫാത്വിമത് റിനാശ, ചെമ്പരിക്കയിലെ മുഹമ്മദ് റോശൻ, മീപ്പുഗിരിയിലെ എസ് എം ഇബ്തിഹാൽ എന്നിവരാണ് ബങ്കറിൽ ഉണ്ടയിരുന്ന കാസർകോട്ട് നിന്നുള്ളവർ.
               
News, World, Kerala, Kasaragod, International, Top-Headlines, Students, Ukraine war, Russia, Bomb, Attack, Collectorate, Natives, 44 people from Kasargod district are trapped in Ukraine.

ഷെൽ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ഇബ്തിഹാലിന്റെ പിതാവ് എം കെ മുഹമ്മദ് കാസർകോട് വാർത്തയോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും ഇവർ താമസിക്കുന്ന ഫ്‌ലാറ്റിൽ നിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ബങ്കറിൽ കയറിയപ്പോഴാണ് ഷെൽ ആക്രമണം ഉണ്ടായതെന്നും ഫാത്വിമത് റിനാശയുടെ പിതാവ് ഡോ. കായിഞ്ഞി കാസർകോട് വാർത്തയോട് പറഞ്ഞു. അതേസമയം അതിർത്തിവരെ എത്തിയാൽ ഒഴിപ്പിക്കാമെന്നാണ് എംബസി അധികൃതർ പറയുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ വാഹനസൗകര്യങ്ങൾക്ക് അടക്കം പ്രയാസം നേരിടുകയും ഏത് സമയവും ആക്രമണ ഭീഷണിയും ഉള്ള പശ്ചാത്തലത്തിൽ ഇതിന് സാധിക്കില്ലെന്ന് ഇവർ വ്യക്തമാക്കി.

അതേസമയം കാസർകോട് ജില്ലയിൽ നിന്നുള്ള 44 പേർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. യുക്രൈനിൽ അകപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സേവനം നൽകാൻ കാസർകോട് കലക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കും. കൺട്രോൾ റൂം നമ്പർ: 04994 257700.

അധിനിവേശത്തിന്റെ ആറാം ദിവസവും ഖാർകിവിൽ ആക്രമണം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് മിസൈൽ ആക്രമണം നടക്കുന്നത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 14 കുട്ടികൾ ഉൾപെടെ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ ചൊവ്വാഴ്ച യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു.

ഇൻഡ്യയിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം മിക്കവാറും മെട്രോയിലെ ബങ്കറുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പലരും ക്ഷാമം നേരിടുന്നു. അതിർത്തിവഴികളിലൂടെ പോളൻഡിലേക്കോ റൊമാനിയയിലേക്കോ കടക്കാൻ യുക്രൈൻ സൈന്യം അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.

Keywords: News, World, Kerala, Kasaragod, International, Top-Headlines, Students, Ukraine war, Russia, Bomb, Attack, Collectorate, Natives, 44 people from Kasargod district are trapped in Ukraine.< !- START disable copy paste -->

Post a Comment