Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈകും മിനിലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; അപകടം ഐ എസ് എല്‍ ഫുട്‍ബോൾ മത്സരം കാണാന്‍ പോവുന്നതിനിടെ

2 students died in accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.03.2022) ബൈകും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു . മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംശീർ (22), മുഹമ്മദ് ശിബിൽ (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്.

  
News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death,  2 students died in accident.



ഐ എസ് എല്‍ ഫുട്‍ബോൾ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോവുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്.  ഹൈദരാബാദിന് വേണ്ടി കളിക്കുന്ന അബ്ദുർ റബീഹിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ശിബിൽ. റബീഹിന്റെ സുഹൃത്തുക്കളാണ് മറ്റുള്ളവർ. രണ്ട് സംഘമായി ബൈകിലും കാറിലുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്നവർ ഉപ്പളയിലെത്തിയപ്പോൾ ബൈകിൽ വരികയായിരുന്നവരെ കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ പൊലീസ് എടുത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്.

സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ രണ്ടുപേരെയും ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ബൈകുമായി കൂട്ടിമുട്ടിയത്. അപകടത്തിൽ ബൈക് പൂർണമായും തകർന്ന അവസ്ഥയിലാണ്.

  
News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death,  2 students died in accident.



അബ്ദുൽ കരീം - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംശീർ. കോയമ്പതൂരിൽ ബയോകെമിസ്ട്രി വിദ്യാർഥിയാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജംശാദ്‌, മുഹമ്മദ് നിഹാൽ, നൗഫൽ , ജുമൈല.

നാസർ - ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ശിബിൽ. കോട്ടക്കലിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
സഹോദരങ്ങൾ: റുമൈസ്, അശ്ഫിൻ, ഫിദ.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, മുസ്ലിം യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് തുടങ്ങിയവർ മോർചറിയിലെത്തി.

Keywords: News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death,  2 students died in accident.



< !- START disable copy paste -->

Post a Comment