Join Whatsapp Group. Join now!
Aster MIMS 10/10/2023

'പഠിക്കാന്‍ പറഞ്ഞതിന് മാതാവുമായി പിണങ്ങി'; പിന്നാലെ 11കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

11 year old girl found dead in Melparamba #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (www.kasargodvartha.com 21.03.2022) 11കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ - ശാഹിന ദമ്പതികളുടെ മകള്‍ ഫാത്വിമത് അംന (11)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ പറഞ്ഞതിന് മാതാവുമായി പിണങ്ങിയതിന് പിന്നാലെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ കെട്ടഴിച്ച് മാറ്റി മറ്റു വാഹനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ബൈകില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് പഠിക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടതെന്നും പൊലീസ് പറഞ്ഞു.

Melparamba, News, Kasaragod, Top-Headlines, Student, Death, Police, Girl, Hospital, 11 year old girl found dead in Melparamba.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത് മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരുന്നു. ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അംന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയെയും സമാനമായരീതിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Keywords: Melparamba, News, Kasaragod, Top-Headlines, Student, Death, Police, Girl, Hospital, 11 year old girl found dead in Melparamba.
< !- START disable copy paste -->

Post a Comment