Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി; മരിച്ചത് വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ

Young woman found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kasargodvartha.com 13.02.2022) കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയും കക്കോടി സ്വദേശി ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്.
                           
News, Kerala, Malappuram, Top-Headlines, Dead, Missing, Case, Wedding, Young woman found dead.

വിവാഹ ശേഷം ആര്യ ശനിയാഴ്ച വള്ളിക്കുന്നിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ ഫോടോകോപി എടുക്കാനുണ്ടെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആര്യയെ വൈകീട്ട് മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഞായറാഴ്ച വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.


Keywords: News, Kerala, Malappuram, Top-Headlines, Dead, Missing, Case, Wedding, Young woman found dead.
< !- START disable copy paste -->

Post a Comment