ഇടുക്കി: (www.kasargodvartha.com 19.02.2022) എയര്‍ഗണില്‍ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. സൂര്യനെല്ലി സ്വദേശി മൈക്കിള്‍രാജിനാണ് വെടിയേറ്റത്. ഇയാളെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി. മൈക്കിളിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റ മൈക്കിളിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം നെടുക്കണ്ടം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈക്കിളിനെ പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാന്തന്‍പാറ ബി എല്‍ റാവിലാണ് സംഭവം.
ബി എല്‍ റാവ് സ്വദേശി കരിപ്പക്കാട്ട് ബിജു വര്‍ഗീസാണ് എയര്‍ഗണ്‍ ഉപയോഗിച്ച് മൈക്കിള്‍രാജിനെ വെടിവച്ചതെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിജു വര്‍ഗീസ് മൈക്കിള്‍ രാജിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബിജു വര്‍ഗീസിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: News, Kerala, State, Idukki, Injured, Hospital, Treatment, Police, Accuse, Custody, Top-Headlines, Young Man Injured by Air Gun Shoot in Idukki