Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനിൽ നിന്ന് വീണ്‌ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു; ആംബുലൻസിൽ മിന്നൽ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അപകടം സംഭവിച്ചത് കോയമ്പതൂരിലേക്കുള്ള യാത്രയ്ക്കിടെ

Young man died after falling from train#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 26.02.2022) സ്റ്റേഷനിൽ നിന്ന് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് മരിച്ചു. രാജസ്താനിലെ ചാലോർ ബഷ്വാരയിലെ ഹിതേഷ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അരമണിക്കൂറിനുള്ളിൽ മിന്നൽ വേഗത്തിൽ ആംബുലൻസിൽ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  
Kasaragod, Kerala, News, Death, Obituary, Train, Top-Headlines, Railway station, Railway, Accident, Youth, Ambulance, Mangalore, Young man died after falling from train.



വസായ് റോഡ് സ്റ്റേഷനിൽ നിന്ന് കോയമ്പതൂരിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതിനിടയിൽ കാസർകോട് സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങിയിരുന്നു. ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ യുവാവ് പാളത്തിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

കപൂറ റാം - ശാന്തി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: മെൻഡർ, മനീഷ്, മംത.

Keywords: Kasaragod, Kerala, News, Death, Obituary, Train, Top-Headlines, Railway station, Railway, Accident, Youth, Ambulance, Mangalore, Young man died after falling from train.


< !- START disable copy paste -->

Post a Comment