Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; അപകടം സംഭവിച്ചത് വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെ

Young man died after being seriously injured in the accident, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (www.kasargodvartha.com 15.02.2022) വിനോദയാത്ര പോയി തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേരൂർ കോട്ട ഹൗസിലെ അബ്ബാസ് - ആഇശ ദമ്പതികളുടെ മകൻ റംശീദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർചെ മംഗ്ളൂറിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ഇലക്ട്രീഷ്യനായിരുന്നു.
                            
News, Kerala, Kasaragod, Top-Headlines, Accident, Accidental Death, Cherkala, Man, Dead, Injured, Car, Mangalore, Hospital, Young man died after being seriously injured in the accident.

10 ദിവസം മുമ്പാണ് അപകടം നടന്നത്. റംശീദും കൂട്ടുകാരും വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെ കോഴിക്കോടിന് സമീപം പയ്യോളിയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റുള്ള കൂട്ടുകാർ രക്ഷപ്പെട്ടിരുന്നു.

സഹോദരങ്ങൾ: ജഅഫർ, അബ്ദുർ റഹ്‌മാൻ, റാശിദ്, മുസമ്മിൽ, റിശാൻ, ത്വാഹിറ, ഉമൈബ, മുസീദ.


Keywords: News, Kerala, Kasaragod, Top-Headlines, Accident, Accidental Death, Cherkala, Man, Dead, Injured, Car, Mangalore, Hospital, Young man died after being seriously injured in the accident.
< !- START disable copy paste -->

Post a Comment