ഉദുമ പാക്യാര ബദ് രിയ നഗറിലെ തിഡിൽ ഗാർഡനിൽ എം എ ഖമറുന്നീസയുടെ പരാതിയിലാണ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തത്. ഖൈറുന്നീസയുടെ ഭർത്താവിന്റെ അനുജന്മാരായ താരിഫ്, തൗഫീസ്, ബന്ധു മുനീർ, മുനീറിന്‍റെ ഭാര്യ, മകൾ തുടങ്ങി ആറുപേർക്കെതിരെയാണ് കേസ്. ഖൈറുന്നീസയുടെ ഭർത്താവ് മുഈനുദ്ദീൻ റഹ്‌മാൻ ഗൾഫിലെ ബിസിനസുകാരനായിരുന്നു. നാട്ടിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ വർഷം ഫെബ്രുവരി 12-ന് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
മരണ സമയത്തെ ദിവസങ്ങളിൽ വീട്ടിൽ വന്ന ഭർത്താവിന്റെ ബന്ധുക്കൾ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന 1.10 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്, 2,000 യുഎഇ ദിർഹം, മൊബൈൽ ഫോൺ, വജ്രംപതിച്ച രണ്ട് മോതിരം, ബോവിക്കാനം, കോട്ടിക്കുളം, ചെർക്കള പാടി എന്നിവിടങ്ങളിലെ ഭൂമിയുടെ ആധാരങ്ങൾ തുടങ്ങിയവ എടുത്തുകൊണ്ടുപോയെന്ന് യുവതി ബേക്കൽ പൊലീസിൽ മൊഴി നൽകി.
ഭർത്താവിന്റെ മരണ സെർടിഫികറ്റ് വാങ്ങാനാണന്ന് തെറ്റിദ്ധരിപ്പിച്ച് മുദ്രപത്രത്തിൽ ഇവരുടെ ഒപ്പ് വാങ്ങിയതായും മൊഴിയിലുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരും ഒളിവിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേക്കൽ ഡിവൈ എസ് പി സി കെ സുനിൽകുമാറും, സബ് ഇൻസ്പെക്ടർ രാജീവനും വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Woman's complaint; Case against 6 relatives, Kerala, Kasaragod, Uduma, News, Top-Headlines, Case, Gulf, Death certificate, DYSP, Mobile phone, Investigation.