Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് വ്യാപക റെയിഡ്; കരമണൽ കടത്തിയ 6 ലോറികൾ ഡി വൈ എസ് പിയുടെ നേതൃത്വലുള്ള പൊലീസ് സംഘം പിടികൂടി

Widespread police raid in Kanhangad, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2022) കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നടത്തിയ വ്യാപക റെയിഡിൽ കരമണൽ കടത്തുന്ന സംഘം പിടിയിലായതായി പൊലീസ്. ആറ് ലോറികൾ പിടിച്ചെടുത്തു. സ്വകാര്യ, സർകാർ ഭൂമിയിൽ നിന്ന് രാത്രിയുടെ മറവിൽ മണൽ കടത്തുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
                            
News, Kerala, Kasaragod, Kanhangad, Police, Raid, Lorry, Top-Headlines, Widespread police raid in Kanhangad.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണത്തിനായാണ് ഈ പ്രദേശങ്ങളിൽനിന്ന് കരമണൽ കടത്തിയിരുന്നതെന്നും ലോഡ് ഒന്നിന് 15,000 രൂപയ്ക്കാണ് മണൽ എടുത്തിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെങ്കിലും വൻ പിഴ ചുമത്താനാണ് നീക്കം. ലോഡ് ഒന്നിന് 50,000 രൂപ മുതൽ മുകളിലോട്ട് പിഴ ഈടാക്കിയേക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ആർഡിഒയ്ക്ക് പൊലീസ് വിശദമായ റിപോർട് സമർപിക്കും.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക നിർദേശ പ്രകാരം

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്നൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, സബ് ഇൻസ്പെക്ടർ ശ്രീജേഷ്, സതീഷ്, മാധവൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.


Keywords: News, Kerala, Kasaragod, Kanhangad, Police, Raid, Lorry, Top-Headlines, Widespread police raid in Kanhangad.

Post a Comment