ഹിജാബ് രാജ്യത്തിന് അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. സർകാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ശരീഅത് നിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നവർ ശരീഅതിന്റെ എല്ലാ നിയമങ്ങളും പാലിക്കുകയാണെങ്കിൽ, അവർക്കായി അൽപം ത്യാഗം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ഭരണഘടന അനുസരിച്ചാണ് പോകുന്നത്. ശരീഅത് അനുസരിച്ചാണ് അവർ പോകുന്നത്. ശരീഅതിന്റെ എല്ലാ നിയമങ്ങളും മുസ്ലീങ്ങൾക്ക് നിർബന്ധമാക്കുക. ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് നീക്കം ചെയ്തവരെ ഞങ്ങൾ ബഹുമാനിക്കുന്നു. ഹിജാബിന്റെ കാര്യത്തിൽ കോൺഗ്രസ് ഒളിച്ചോടാൻ പാടില്ല' - രഘുപതി ഭട്ട് കൂട്ടിച്ചേർത്തു.
ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിച്ച് സമൂഹത്തിലെ സമാധാനം തകർക്കരുതെന്ന് ചടങ്ങിൽ സംസാരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കുയിലടി സുരേഷ് നായക് പറഞ്ഞു. 'ഹിന്ദുക്കൾ മിണ്ടാതിരിക്കില്ല. പി എഫ് ഐ, എസ് ഡി പി ഐ എന്നിവയ് ക്കെതിരെ പോരാടാൻ നമ്മുടെ ഹിന്ദു പ്രവർത്തകർ തയ്യാറാണ്. ഹൈകോടതി ഉത്തരവ് പാലിക്കാനുള്ള മിനിമം മര്യാദ പോലും വിദ്യാർഥികൾക്കില്ല. നിങ്ങൾക്ക് ശരീഅത് പിന്തുടരണമെങ്കിൽ, ശരീഅത് പിന്തുടരുന്ന രാജ്യങ്ങളിലേക്ക് പോകുക. ഹർഷയുടെ കൊലപാതകത്തോടെ ഇത്തരം പ്രവൃത്തികൾ അവസാനിക്കട്ടെ. അല്ലാത്തപക്ഷം ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കാൻ ബുദ്ധിമുട്ടാകും' - അദ്ദേഹം പറഞ്ഞു.
Keywords: News, Karnataka, Top-Headlines, Controversy, Mangalore, BJP, MLA, Killed, Udupi, Protest, Members, Congress, District, President, Shariat Law, Harsha, Who is preparing to follow Shariat law, accused who killed Harsha should be stoned to death in public, says BJP MLA.
< !- START disable copy paste -->