മുസ്‌ലിം സ്ത്രീകളുടെ വേഷം ഇത്തരം അക്രമാസക്തരുടെ കാഴ്ചാ വലയത്തിൽ കവചമാണ്. മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീകളുടെ കണക്കെടുത്താൽ ബോധ്യമാവുന്ന കാര്യമാണിത്. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ സംവാദത്തിന് തയ്യാർ. ഉറപ്പാണ്, സൗന്ദര്യപ്രദർശനം മറയുന്ന വേഷം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറക്കും.
ഞങ്ങൾക്കിടയിൽ ഹിജാബ് ധരിക്കുന്നവരും അല്ലാത്തവരും ഉണ്ട്. ധരിക്കാൻ നിർബന്ധിക്കുന്ന അവസ്ഥ ഇല്ല. എന്നാൽ, ധരിക്കുന്നതാണ് നിങ്ങളുടെ സുരക്ഷക്ക് ഉത്തമം എന്ന് സ്ത്രീകളോട് താൻ പറയാറുണ്ട്. ഇസ്ലാം മത വിശ്വാസിക്ക് അഞ്ചുനേരത്തെ നിസ്കാരം നിർബന്ധമാണ്. മറ്റു അനുഷ്ഠാനങ്ങളും ഉണ്ട്. അവയെല്ലാം വർജിക്കുന്ന എത്രയോ പേർ സമൂഹത്തിൽ മുസ്‌ലിംകളാണ്. അവരാണ് ശരി നിങ്ങൾ എന്താ അങ്ങിനെയാവാത്തത് എന്ന ചോദ്യം അത് ഉന്നയിക്കുന്നവർക്ക് മഹത്തരമായി തോന്നുന്നുണ്ടാവാം. യഥാർഥ വിശ്വാസിക്കുമേൽ അത് ചെലവാകില്ല.
ഈയടുത്ത കാലത്ത് തുടങ്ങിയ വേഷം എന്ന നിലയിൽ ഹിജാബിനെ അവതരിപ്പിക്കാനാണ് സർകാർ ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി ആ വേഷം ഇവിടെയുണ്ടെന്ന ചരിത്രം മനസിലാക്കി ആബോധത്തോടെ ഇടപെടുന്നതാണ് ഉചിതം - ഹുബള്ളി എംഎൽഎയായ സമീർ അഹ്‌മദ് പറഞ്ഞു.
Keywords: Karnataka, Mangalore, News, Top-Headlines, Ladies-dress, Issue, MLA, Government, Students, School, College, Wearing hijab will protect Muslim women, says Zameer Ahmad.