city-gold-ad-for-blogger

ഖത്വറില്‍ വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ ആന്റിജന്‍ പരിശോധന വേണ്ട

ദോഹ: (www.kasargodvartha.com 11.02.2022) ഖത്വറില്‍ വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപിഡ് ആന്റിജന്‍ പരിശോധന വേണ്ടയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സര്‍ടിഫികറ്റ് ഹാജരാക്കണം. കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ ഹെല്‍ത് സെന്ററില്‍ നിന്നുള്ള സര്‍ടിഫികറ്റും ഹാജരാക്കേണ്ടതാണ്.

മറ്റു വിദ്യാര്‍ഥികള്‍ പതിവുപോലെ ആന്റിജന്‍ ടെസ്റ്റ് വീടുകളില്‍ വച്ച് നടത്തണം. ഫിസികല്‍ എഡ്യുകേഷന്‍ ക്ലാസുകളും അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. അതേസമയം ഖത്വറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുകയാണ്. നിയമം ലംഘിച്ച 650 പേര്‍ കൂടി ബുധനാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 477 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

ഖത്വറില്‍ വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ ആന്റിജന്‍ പരിശോധന വേണ്ട

സാമൂഹിക അകലം പാലിക്കാത്തതിന് 167 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലികേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Keywords:  Doha, News, Gulf, World, Top-Headlines, Students, COVID-19, Vaccinations, Vaccinated, Covid-recovered students exempted from weekly antigen test.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia