Join Whatsapp Group. Join now!
Aster MIMS 10/10/2023

'തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ആകാശത്തേക്ക് നിറയൊഴിച്ചു, കൂട്ടം കൂടി നില്‍ക്കുന്നവരുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ചു'; പോളന്‍ഡ് അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് റിപോര്‍ട്

Ukraine army attacking Indian students in Poland border and trying to stop evacuation: Report#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കീവ്: (www.kasargodvartha.com 27.02.2022) യുക്രൈനില്‍ നിന്നും പോളന്‍ഡ് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലെന്ന്‌ റിപോര്‍ട്. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള സംഘത്തെ യുക്രൈന്‍ സൈന്യം തടഞ്ഞതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപോര്‍ടുകളുണ്ട്. 

കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയിലെത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടിവച്ചുയെന്നാണ് വിവരം. 

കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികളെന്നാണ് വിവരം. 

ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മര്‍ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റതായും ഒരു വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞതായും റിപോര്‍ടുണ്ട്. 

News, World, Russia, Ukraine, Ukraine War, Top-Headlines, Students, Attack, Army, Report, Trending, Ukraine army attacking Indian students in Poland border and trying to stop evacuation: Report


അതേസമയം, യുക്രൈന്‍ സൈന്യം പലായനം ചെയ്യുന്ന യുക്രൈന്‍ പൗരന്‍ന്മാരെ കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ഥികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിര്‍ത്തിയിലുള്ളത്. പെണ്‍കുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നത്. ആണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.  

അതേസമയം, യുക്രൈനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കര്‍ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറന്‍ ഭാഗത്തെ കൂടുതല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ യുക്രൈനോട് ഇന്‍ഡ്യ ആവശ്യപ്പെട്ടു. 

Keywords: News, World, Russia, Ukraine, Ukraine War, Top-Headlines, Students, Attack, Army, Report, Trending, Ukraine army attacking Indian students in Poland border and trying to stop evacuation: Report

Post a Comment