Join Whatsapp Group. Join now!
Aster MIMS 10/10/2023

വാക്‌സിനെടുത്ത പൗരന്മാര്‍ക്ക് 12 ആഫ്രികന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ച് യുഎഇ

UAE lifts travel ban to 12 African countries for vaccinated citizens #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kasargodvartha.com 05.02.2022) കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്ക് യാത്രാവിലക്ക് പിന്‍വലിച്ച് യുഎഇ. ഒമിക്രോണ്‍ സാഹചര്യത്തില്‍ നേരത്തേ യാത്ര വിലക്കിയ രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് യുഎഇ പൗരന്മാര്‍ക്ക് അനുമതി നല്‍കിയത്.

ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് യാത്രവിലക്കിയ 12 ആഫ്രികന്‍ രാജ്യങ്ങളിലേക്ക് പോകാമെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

Dubai, News, Gulf, World, Top-Headlines, Ban, UAE, Travel, Citizens, Countries, UAE lifts travel ban to 12 African countries for vaccinated citizens.

കെനിയ, താന്‍സനിയ, ഇത്യോപ്യ, നൈജീരിയ, റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക, ബോട്‌സ്വാന, സ്വാസിലാന്‍ഡ്, ലെസൂടു, മൊസാംബിക്, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലേക്കാണ് നേരത്തേ വിലക്കേര്‍പെടുത്തിയിരുന്നത്.

Keywords: Dubai, News, Gulf, World, Top-Headlines, Ban, UAE, Travel, Citizens, Countries, UAE lifts travel ban to 12 African countries for vaccinated citizens.

Post a Comment