Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറിക്കും കെ എസ് ആര്‍ ടി സി ബസിനും ഇടയില്‍പ്പെട്ട് കാസര്‍കോട്, പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യം പിന്നില്‍ വന്ന കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞു

Two youths died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുഴല്‍മന്ദം: (www.kasargodvartha.com 08.02.2022) ലോറിക്കും കെ എസ് ആര്‍ ടി സി ബസിനും ഇടയില്‍പ്പെട് കാസര്‍കോട്, പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അപകടത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യം പിന്നില്‍ വന്ന കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞു.


Kerala, Kasaragod, Palakkad, News, Accident, Car, Lorry, KSRTC, Top-Headlines, Thrissur, Two youths died in accident.




ദേശീയപാത വെള്ളപ്പാറയില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം കാളിക്കടവ് ഉദയംകന്നില്‍ കെ തമ്പാന്റെ മകന്‍ കെ സാബിത്ത് (26), പാലക്കാട് കാവശ്ശേരി ഈടുവെടിയാല്‍ ഷീജാ നിവാസ് മോഹനന്റെ മകന്‍ ആദര്‍ശ് മോഹന്‍ (23) എന്നിവരാണ് മരിച്ചത്.

പാലക്കാട്ടു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിനെ മറികടന്ന് കയറിയ ബൈക് മുന്നില്‍ പോയിരുന്ന ലോറിയുടെ വശത്ത് ഇടിച്ച് മറിയുകയായിരുന്നെന്ന് കുഴല്‍മന്ദം പൊലീസ് വെളിപ്പെടുത്തുന്നു.

ബസിന്റെയും ലോറിയുടെയും ചക്രങ്ങള്‍ യുവാക്കളുടെ മേല്‍ കയറിയിറങ്ങി. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക് തകര്‍ന്ന് തരിപ്പണമായി. ബസും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദര്‍ശ് മോഹന്‍ ബംഗളൂരുവില്‍ ഐ ടി കംപനിയില്‍ ജോലി ചെയ്യുകയാണ്. സാബിത്ത് ആലത്തൂരില്‍ എയര്‍ടെല്‍

കംപനി പ്രതിനിധിയായി ജോലി ചെയ്തു വരികയാണ്. ആദര്‍ശിന്റെ വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പാലക്കാട്ടുപോയി കാവശ്ശേരിക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം ഉണ്ടായത്.

ആദര്‍ശ് മോഹന്റെ അമ്മ: ഷീജ (അധ്യാപിക, ആലത്തൂര്‍ ഗുരുകുലം സ്‌കൂള്‍).

സഹോദരങ്ങള്‍: അഭിനവ്, അഞ്ജന.

സാബിത്തിന്റെ മാതാവ്: ശാന്ത.

സഹോദരന്‍: ശരത്.

Keywords: Kerala, Kasaragod, Palakkad, News, Accident, Car, Lorry, KSRTC, Top-Headlines, Thrissur, Two youths died in accident.

Post a Comment