Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് നഗരത്തിൽ ഒരു റോഡിന് രണ്ട് ഉദ്ഘാടനം; ചർച കൊഴുത്തു

Two inaugurations for one road in Kasargod city, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 20.02.2022) കാസർകോട് നഗരസഭ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച നായക്സ് റോഡിന്റെ ഉദ്‌ഘാടനം രണ്ട് തവണ നടന്നത് ചർചയായി. നഗരസഭ പൊതുഫൻഡ് ഉപയോഗിച്ച് 32-ാം വാർഡിലെ പ്രധാനപ്പെട്ട നായക്സ് റോഡ് ആദ്യം ബിജെപി കൗൻസിലർ ശ്രീലതയുടെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തതാണ് വിവാദത്തിന് കാരണമായത്.
               
News, Kerala, Kasaragod, Top-Headlines, BJP, Inauguration, M.K.Muneer, Road, Controversy, President, District, Two inaugurations for one road in Kasargod city.

വാർഡ് കമിറ്റിയുടെ തീരുമാനപ്രകാരമാണ് രവീശ തന്ത്രി കുണ്ടാറിനെ കൊണ്ട് റോഡ് ഉദ്ഘാടനം നടത്തിയതെന്നാണ് ശ്രീലതയുടെ വിശദീകരണം. ഉദ്ഘാടനത്തിന് നഗരസഭ ചെയർമാനെ ക്ഷണിച്ചപ്പോൾ നഗരസഭ അറിയാതെ ഉദ്ഘാടനം നടത്തരുതെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ വാർഡ് കമിറ്റി തീരുമാനിച്ചതിനാൽ ഉദ്ഘാടനം മാറ്റിവെച്ചില്ലെന്നും ശ്രീലത കാസർകോട് വാർത്തയോട് പറഞ്ഞു.

ഈ ഉദ്ഘാടനം കഴിഞ്ഞയുടനെയാണ് നഗരസഭ റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ഫൻഡ് ഉപയോഗിച്ച് നടത്തിയ റോഡ് നവീകരണത്തിൻ്റെ ഉദ്ഘാടനം നഗരസഭ അറിയാതെ നടത്തിയത് പ്രഹസന നാടകമാണെന്നും, ബിജെപി ജില്ലാ പ്രസിഡണ്ടിൻ്റെ അറിവില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അഡ്വ. വി എം മുനീർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

'ബിജെപിയിലെ ഗ്രൂപ് വഴക്കിൽ നിന്നും ശ്രദ്ധ തിരിക്കാനും വിവാദമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് റോഡ് ഉദ്ഘാടന പ്രഹസനം നടത്തിയത്. നഗരസഭയിലെ ബിജെപി നേതാവും നഗരസഭ കൗൺസിലറുമായ പി രമേഷ് അടക്കം ബിജെപിയുടെ മറ്റു കൗൻസിലർമാർ ആരും തന്നെയും അവരുടെ ജില്ലാ പ്രസിഡണ്ട് നടത്തിയ റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. ആരെങ്കിലും റോഡിൽ നാടമുറിച്ചാൽ അത് ഔദ്യോഗിക ഉദ്ഘാടനം ആവില്ല' - നഗരസഭ ചെയർമാൻ പറഞ്ഞു.

അതിനിടെ നഗരസഭയുടെ റോഡ് ബിജെപി നേതാവ് ഉദ്ഘാടനം ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നഗരസഭ ചെയർമാനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ഇതുസംബന്ധിച്ച വിശദീകരണത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

Keywords: News, Kerala, Kasaragod, Top-Headlines, BJP, Inauguration, M.K.Muneer, Road, Controversy, President, District, Two inaugurations for one road in Kasargod city.
< !- START disable copy paste -->

Post a Comment