Join Whatsapp Group. Join now!
Aster MIMS 10/10/2023

ആനപ്പേടിക്കൊപ്പം പുലിപ്പേടിയും; തിരച്ചിലുമായി വനം വകുപ്പ്; പുലിയെ കണ്ട കാര്യം അറിയിച്ചിട്ടും ആരും വിശ്വസിച്ചില്ലെന്ന് യുവാവ്; ദൃശ്യം പുറത്ത്

Tiger fear along with elephant fear#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 04.02.2022) ദേലംപാടിയിൽ ആനപ്പേടിക്കൊപ്പം പുലിപ്പേടിയും. ജനവാസമേഖലയിൽ പുലികൂടിയിറങ്ങിയതോടെ ജനങ്ങൾ ഭീതിയിലായി. പുലിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മേഖലയിൽ വനംവകുപ്പ് പരിശോധന ശക്തമാക്കി. നാട്ടുകാർക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദേലംപാടി-പഞ്ചിക്കൽ റോഡിൽ വ്യാഴാഴ്ച രാത്രിയാണ് പുലിയെ കണ്ടതായി വിവരമുള്ളത്.

  
Kasaragod, Kerala, News, Top-Headlines, Delampady, Tiger, Leopard, Youth, Video, Forest, Car, Travelling, Animal, Tiger fear along with elephant fear.



കാർ യാത്രക്കാരൻ പകർത്തിയ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പുലിയെ കണ്ട കാര്യം അറിയിച്ചിട്ടും ആരും വിശ്വസിച്ചില്ലെന്ന് വീഡിയോയിൽ യുവാവ് പറയുന്നത് കേൾക്കാം. ഇപ്പോൾ വിശ്വാസമായില്ലേയെന്നും പറയുന്നുണ്ട്.

രാത്രി കാറിന്റെ വെളിച്ചത്തിൽ പുലി കാട്ടിലേക്ക് ഓടി കയറിയെങ്കിലും വെളിച്ചം അണച്ചതോടെ വീണ്ടും റോഡിലേക്ക് തന്നെയിറങ്ങി. പുള്ളിപ്പുലിയെയാണ് കണ്ടത്. രണ്ട് വയസോളം പ്രായമുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പ്രദേശത്ത് രണ്ട് പുലികൾ ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. നേരത്തെയും പുലിയെ പലയിടങ്ങളിലായി കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നുവെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമാണ്.

ആനകൾ സ്ഥിരമായി ഇറങ്ങുന്ന പാണ്ടി തീർഥക്കരയിലും പുലി ഇറങ്ങിയിട്ടുണ്ടെന്ന സംശയം നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. ദേലംപാടിയിലെ ജനങ്ങൾ സുള്ള്യയിലേക്കും ജാൽസൂരിലേക്കും പ്രധാനമായും പോകാൻ ഉപയോഗിക്കുന്ന റോഡിന്റെ ഒരു ഭാഗം കൊടും കാടാണ്. ഇതിൻ്റെ മറു ഭാഗം ജനവാസ മേഖലയുമാണ്. ഇത് കൊണ്ടു തന്നെ വന്യ ജീവികളുടെ സാന്നിധ്യം ജനങ്ങളിൽ ആശങ്ക പരത്തുന്നു. ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പുലിയെ കുടുക്കാൻ കെണിയൊരുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.



Keywords: Kasaragod, Kerala, News, Top-Headlines, Delampady, Tiger, Leopard, Youth, Video, Forest, Car, Travelling, Animal, Tiger fear along with elephant fear.


Post a Comment