Join Whatsapp Group. Join now!
Aster MIMS 10/10/2023

തെയ്യം കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Theyyam artist found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 19.02.2022) തെയ്യം കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂരിലെ ഐത്തപ്പ (42) ആണ് മരിച്ചത്.
 
Theyyam artist found dead



ഐത്തപ്പയുടെ ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഐത്തപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം കാലിൽ പരിക്കും വീട്ടിനകത്ത് രക്തക്കറയും കണ്ടെത്തിയതായി കാണിച്ച് ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകി.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: ജലജ.

മക്കൾ: അജിത്, അക്ഷയ്, അജയ്, അക്ഷിത.

NB: നേരത്തെ ഈ ഫോടോ മറ്റൊരു വാർത്തയിൽ അബദ്ധത്തിൽ ചേർത്തിരുന്നു. തെറ്റുപറ്റിയതിൽ നിർവ്യാജം വേദിക്കുന്നു. - എഡിറ്റർ

Keywords: Kerala, Kasaragod, News, Kumbala, Death, Died, Police, Theyyam artist found dead

Post a Comment