Join Whatsapp Group. Join now!
Aster MIMS 10/10/2023

തീവണ്ടിയിൽ കയറുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയിടിച്ച് വീണ് കാസർകോട് സ്വദേശിയായ വിദ്യാർഥി കോയമ്പതൂരിൽ മരിച്ചു; അപകടം നാട്ടിലേക്ക് വരുന്നതിനിടെ

Student from Kasargod died in Coimbatore#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (www.kasargodvartha.com 11.02.2022) തീവണ്ടിയിൽ കയറുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയിടിച്ച് വീണ് കാസർകോട് സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിൽ മരിച്ചു. ചെറുവത്തൂർ പിലിക്കോട് കണ്ണങ്കൈയിലെ ജില്ലാ ആശുപത്രി ജീവനക്കാരൻ കെ വി രവി – ദിനേശ് ബീഡി തൊഴിലാളി കെ ഗീത ദമ്പതികളുടെ മകൻ കെ വിപിൻ (24) ആണ് മരിച്ചത്.
                                            
Kasaragod, Kerala, News, Pilicode, Train, Students, Hospital, Railway, Railway station, Dead Body, Medical College, Family, Top-Headlines, Student from Kasargod died in Coimbatore.

വെള്ളിയാഴ്ച പുലർചെ കോയമ്പതൂർ പോതനൂർ റെയിൽവെ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. കോയമ്പതൂരിലെ സ്ഥാപനത്തിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ധൃതിയിൽ കയറുന്നതിനിടെ വിപിൻ പ്ലാറ്റ് ഫോമിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മൃതദേഹം കോയമ്പതൂർ മെഡികൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കൾ കോയമ്പതൂരിലേക്ക് തിരിച്ചിട്ടുണ്ട്. ശ്രുതി ഏക സഹോദരിയാണ്.

Keywords: Kasaragod, Kerala, News, Pilicode, Train, Students, Hospital, Railway, Railway station, Dead Body, Medical College, Family, Top-Headlines, Student from Kasargod died in Coimbatore.


< !- START disable copy paste -->

Post a Comment