Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Student drowned in the river, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2022) കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കമ്പല്ലൂരിലെ പോത്തോടൻ അച്യുതൻ - രഞ്ജു ദമ്പതികളുടെ മകൻ അനിരുദ്ധ് (20) ആണ് മരിച്ചത്. പയ്യന്നൂർ ഫോണിക്സ് എഡ്യൂ ക്യാംപസിലെ വിദ്യാർഥിയാണ്.
                       
News, Kerala, Kasaragod, Kanhangad, Top-Headlines, Student, River, Dead body, Obituary, Payyannur, Kannur, Medical College, Student drowned in the river.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ചെമ്മരങ്കയം തൂക്കു പാലത്തിനടുത്ത്‌ കാര്യങ്കോട്‌ പുഴയിലാണ് സംഭവം നടന്നത്. മൂന്ന് സഹപാഠികളോടൊപ്പമാണ് അനിരുദ്ധ് കുളിക്കാനിറങ്ങിയത്. അനിരുദ്ധ്‌ പുഴയില്‍ മുങ്ങി പോകുന്നതുകൊണ്ട്‌ മറ്റുള്ളവർ നിലവിളിച്ചപ്പോൾ ഓടിക്കൂടിയ നാട്ടുകാർ പുറത്തെത്തിച്ചു. ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ഉടൻ പെരിങ്ങോത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം

പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ്‌ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി. തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഡിവൈഎഫ്ഐ പ്രവർത്തകനാണ് അനിരുദ്ധ്. തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്സിക് വിദ്യാർഥിനി അനഘ സഹോദരിയാണ്‌

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Student, River, Dead body, Obituary, Payyannur, Kannur, Medical College, Student drowned in the river.
< !- START disable copy paste -->

Post a Comment