Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് എയിംസിനായുള്ള പോരാട്ടം ശക്തമാകുന്നു; ഫെബ്രുവരി ഏഴിന് സമര ഐക്യദാർഢ്യ ദിനമായി ആചരിക്കും; എൻഡോസൾഫാൻ രോഗികൾക്ക് പ്രതീക്ഷ എയിംസ് മാത്രമെന്ന് ദയാബായി

Struggle for Kasargod AIIMS intensifies, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.02.2022) എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഏഴിന് ജില്ലയിലെ 300 ൽ കൂടുതൽ കേന്ദ്രങ്ങളിൽ 'സമര ഐക്യദാർഢ്യ ദിനം' ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ പോസ്റ്റെർ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി പ്രസ്സ് ക്ലബിൽ പ്രകാശനം ചെയ്‌തു. വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ, കൂട്ടായ്മകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ തൊഴിലിടങ്ങളിലും തെരുവുകളിലും ഫെബ്രുവരി ഏഴിന് അണിനിരക്കും.
                                
News, Kerala, Kasaragod, Press meet, Video, Protest, Hospital, Students, Religion, AIIMS, Struggle for Kasargod AIIMS intensifies.

എയിംസ് കേവലം ഒരു ആരോഗ്യ സ്ഥാപനമെന്നതിലുപരി ഗവേഷണവും പഠനവും നടത്താവുന്ന ഒരു സംവിധാനമാണെന്നും അത് കാസർകോട് ജില്ലയ്ക്ക് അനിവാര്യമാണെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ വിഷഭീകരത വിതച്ച രോഗാവസ്ഥയെ കണ്ടെത്തുന്നതിന് ഇൻഡ്യയിൽ ഇന്ന് എയിംസ് അല്ലാതെ മറ്റൊരു മാർഗവും നിലവിലില്ലെന്നും എൻഡോസൾഫാൻ രോഗികൾക്ക് പ്രതീക്ഷ എയിംസ് മാത്രമെന്നും അവർ പറഞ്ഞു.

എയിംസിന് വേണ്ടി കാസർകോട് ജില്ലയെ കൂടി ഉൾപെടുത്തി, കേരളം കേന്ദ്രത്തിന് ഉടനെ വീണ്ടും പ്രൊപോസൽ സമർപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 13 മുതൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം വ്യാഴാഴ്ച 22 ദിനങ്ങൾ പിന്നിട്ടു.

വിദ്യാർഥികളെ അഭിസംബോധന ചെയ്യാൻ ദയാബായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കും. കക്ഷിരാഷ്ട്രീയ, ജാതി, മത ചിന്തകൾ കാണാതെ കാസർകോട്ടുകാർ ഒന്നിച്ച് നിന്നാൽ എയിംസ് നേടാൻ കഴിയുമെന്നതിൽ സംശയമില്ലെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

 

വാർത്താസമ്മേളനത്തിൽ ദയാബായി, കോർഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, വൈസ് ചെയർമാൻ ഗണേശൻ അരമങ്ങാനം, കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് വർകിംഗ്‌ ചെയർമാൻ നാസർ ചെർക്കളം എന്നിവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Press meet, Video, Protest, Hospital, Students, Religion, AIIMS, Struggle for Kasargod AIIMS intensifies.
< !- START disable copy paste -->

Post a Comment