Join Whatsapp Group. Join now!
Aster MIMS 10/10/2023

ശിവമോഗ കൊല: നാലു പേർ കൂടി അറസ്റ്റിൽ

Shivamogga murder: Four more arrested , #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 22.02.2022) ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ട കേസിൽ നാലു പ്രതികളെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അശിഫുല്ല ഖാന്‍, റെഹന്‍ ഖാന്‍, നഹല്‍, അബ്ദുല്‍ അഫ്‌നാന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് ശിവമോഗ ജില്ലാ പൊലീസ് സൂപ്രണ്ട് ബി എം ലക്ഷ്മി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20നും 22നുമിടയിൽ പ്രായക്കാരാണ് നാലുപേരും. മുഹമ്മദ് ഖഷിഫ്(30), സഈദ് നദീം(20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഒരുമിച്ചായിരുന്ന പ്രതികൾ നിലവിൽ ശിവമോഗയുടെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. ഖഷിഫ് നിരവധി കേസുകളിൽ പ്രതിയാണ്. 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവർക്ക് സംഭവവുമായി ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ ബോധ്യമാവാത്തതിനാൽ വിട്ടയച്ചു.
                     
News, Karnataka, Top-Headlines, Mangalore, Arrest, Murder-case, Police, Report, Shivamogga, Shivamogga murder: Four more arrested.

കൊലപാതകത്തെ തുടർന്നും ഹർഷന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രാവേളയിലുമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രെജിസ്റ്റര്‍ ചെയ്തതായി എസ് പി പറഞ്ഞു. 14 സംഭവങ്ങളാണ് റിപോർട് ചെയ്തത്. അക്രമത്തിൽ അഗ്നിക്കിരയായ വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. തകർത്ത സ്ഥാപനങ്ങളുടെ ഉടമകളേയും ബന്ധപ്പെടുന്നുണ്ട്. കേസ് അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എഡിജിപി സി പ്രതാപ് റെഡ്ഢി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സംഭവത്തിന് പിന്നിൽ കുടിപ്പകയാണെന്ന് എസ് പി നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഖഷിഫും ഹർഷയും തമ്മിൽ ആറു മാസം മുമ്പ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നു. ഇതിന്റെ പകവീട്ടി എന്നാണ് അറസ്റ്റിലായവരിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രതികൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ വിവരമില്ല. കൊലപാതക ശേഷം തളഗുപ്പ-ബെംഗ്ളുറു എക്സ്പ്രസ് ട്രെയിനിൽ ബെംഗ്ളുറുവിലേക്കാണ് അറസ്റ്റിലായ പ്രതികൾ പോയത്.

സംഭവത്തിന് പിന്നിൽ മയക്കുമരുന്നിന്റെ സ്വാധീനം പൊലീസ് തള്ളിക്കളയുന്നില്ല. ആ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൃത്യം ചെയ്തപ്പോൾ പ്രതികൾ ലഹരിയിലായിരുന്നു എന്ന് പറയുന്നുണ്ട്. മെഡിക്കൽ പരിശോധന ഫലം ലഭിച്ചാൽ കൃത്യമായി അറിയാം. കൊല്ലപ്പെട്ട ഹർഷ കാലിക്കടത്ത് തടയുന്ന ഗോസുരക്ഷാ സേനയിലെ സജീവ അംഗമായിരുന്നു എന്ന് എസ് പി പറഞ്ഞു.

കൊലപാതകം ഹിജാബ് പ്രശ്നവുമായി ബന്ധിപ്പിക്കാനും പിന്നിൽ എസ് ഡി പി ഐയാണെന്ന് സ്ഥാപിക്കാനും ബി ജെ പിയിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന് പിന്നിൽ 'മുസൽമാൻ ഗുണ്ടകൾ' ആണെന്നാണ് കർണാടക പഞ്ചായത്തീരാജ് -ഗ്രാമവികസന മന്ത്രിയും ശിവമോഗ ജില്ലക്കാരനുമായ കെ എസ് ഈശ്വരപ്പ പ്രസ്താവിച്ചത്. കേന്ദ്ര സഹമന്ത്രിയും ഉടുപ്പി-ചിക്കമംഗളൂർ എം പിയുമായ ശോഭ കാറന്ത്ലാജെ കേസ് എൻ ഐ എ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.

Keywords: News, Karnataka, Top-Headlines, Mangalore, Arrest, Murder-case, Police, Report, Shivamogga, Shivamogga murder: Four more arrested.
< !- START disable copy paste -->

Post a Comment