'ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിച്ചു'; 7 പേര്‍ അറസ്റ്റില്‍
Feb 21, 2022, 18:44 IST
മസ്ഖത്: (www.kasargodvartha.com 21.02.2022) ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. അറബി കടലില്‍ നിന്ന് രണ്ട് ബോടുകളിലായെത്തിയ സംഘത്തെ ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് പിടികൂടിയത്.
അറബ് വംശജരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ വ്യക്തമാക്കി.
Keywords: News, Gulf, World, Top-Headlines, Arrest, Crime, Police, Seized, Seven arrested for trying to smuggle khat in Oman.
Keywords: News, Gulf, World, Top-Headlines, Arrest, Crime, Police, Seized, Seven arrested for trying to smuggle khat in Oman.