city-gold-ad-for-blogger

മൂന്ന് പേരുടെ ദാനഭൂമിയിൽ 14 കുടുംബങ്ങൾക്ക് റോഡ്; വേറിട്ട മാതൃകാപ്രവർത്തനം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.02.2022) മൂന്ന് പേർ ഒരേ മനസോടെ ദാനം നൽകിയ ഭൂമിയിലൂടെ 14 കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ റോഡായി. ബളാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നായർക്കടവ് എസ് ടി കോളനിയിലേക്കാണ് ഏവർക്കും മാതൃകയായ റോഡ് നിർമാണം പൂർത്തിയായത്. കുടിയേറ്റ കർഷകരായ ജോർജ് അമ്മിയാനിക്കൽ, മാത്യു വരകപറമ്പിൽ, ജോണി പച്ചിക്കൽ എന്നിവരാണ് സ്ഥലം വിട്ടു നൽകിയത്. 14 കുടുംബങ്ങളിലെ 50 ഓളം ആളുകൾക്കാണ് ഇതോടെ സഞ്ചരിക്കാൻ റോഡെന്ന സ്വപ്നം പൂവണിഞ്ഞത്.
                       
മൂന്ന് പേരുടെ ദാനഭൂമിയിൽ 14 കുടുംബങ്ങൾക്ക് റോഡ്; വേറിട്ട മാതൃകാപ്രവർത്തനം

വർഷങ്ങളായി ഇടവഴികളിലൂടെയും മറ്റും തങ്ങളുടെ വീടുകളിലേക്കടക്കം യാത്ര ചെയ്തിരുന്ന കോളനിയിലെ കൊച്ചുകുട്ടികൾ ഉൾപെടെയുള്ളവർ ഇപ്പോൾ പുത്തൻ റോഡ് വഴിയിൽ കൂടി സഞ്ചരിച്ചുതുടങ്ങി.160 മീറ്റർ ദൂരമാണ് പുതിയ റോഡ്. കുണ്ടുപ്പള്ളി ടാറിംഗ് റോഡിൽ നിന്നുമാണ് റോഡ് നിർമിച്ചത്. നാട്ടുകാരുടെ സഹായത്തോടെ റോഡ് നിർമാണം പൂർത്തിയാവുകയായിരുന്നു.

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച റോഡ് പടക്കം പൊട്ടിച്ചും മധുരം നൽകി സന്തോഷം പങ്കിട്ടുമാണ് ഗതാഗതത്തിനായി തുറന്നത്. പ്രദേശത്ത് ഉത്സവ പ്രതീതി സൃഷ്ടിച്ച ചടങ്ങിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം റോഡ് ഉദ്ഘാടനം നിർവഹിച്ചു. ഒട്ടേറെ കുടുംബങ്ങൾക്ക് ഗുണകരമായ റോഡ് പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ ടാറിംഗ് ഉൾപെടെയുള്ള നവീകരണപ്രവർത്തനങ്ങൾ നടത്തുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
കെ മാധവൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം രാധാമണി, വാർഡ് മെമ്പർ എം അജിത, ബ്ലോക് പഞ്ചായത്ത്‌ അംഗം സി രേഖ, ഫാദർ ജോർജ് ഇലവംകുന്നേൽ, ജോസഫ് എബ്രഹാം, വി മാധവൻ നായർ, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Keywords: Road for 14 families on three donated land, Kerala, Kasaragod, Vellarikundu, News, Top-Headlines, Article, Family, Road, Childrens, Development.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia