ബേക്കല്‍: (www.kasargodvartha.com 05.02.2022) ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഉത്തരവാദിത്ത ടൂറിസം പരിപോഷിപ്പിക്കുമെന്ന് ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത് പറഞ്ഞു. ബേക്കല്‍ ഫോര്‍ട് ഓക്‌സ് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ജെസിഐ ബേക്കല്‍ ഫോര്‍ട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ സന്ദര്‍ശന വേളകളിലുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ടൂറിസത്തിലെ അനന്തസാധ്യതകള്‍ പങ്കുവയ്ക്കുകയും ചെയ്തു. വീടുകള്‍ തോറും ടൂറിസം ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ച് സാധാരണക്കാരന് വരുമാന മാര്‍ഗമുണ്ടാക്കുന്ന യജ്ഞത്തില്‍ ജെസിഐ പ്രസ്ഥാനത്തിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രസിഡന്റ് ബി കെ സാലിം ബേക്കല്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി മേഖലാ പ്രസിഡന്റ് കെ ടി സമീര്‍, മുഖ്യപ്രഭാഷകന്‍ അബ്ദുള്‍ നാസര്‍ കാഞ്ഞങ്ങാട്, മേഖലാ വൈസ് പ്രസിഡന്റ് ഡോ: നിതാന്ത് ബല്‍ശ്യാം എന്നിവര്‍ പ്രസംഗിച്ചു. മികച്ച യുവ സംരഭകനുള്ള പുരസ്‌കാരം അബ്ദുല്‍ ഖാദര്‍ പള്ളി പുഴയ്ക്ക് നല്‍കി.
2022 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ശംസീര്‍ അതിഞ്ഞാല്‍, സെക്രടറി സഫ് വാന്‍ മൊയ്തു, ട്രഷറര്‍ മുനീര്‍ ഇബ്രാഹിം കളനാട്, മറ്റു ഭാരവാഹികളായ ഡോ. നൗഫല്‍ കളനാട്, അനസ് മുസ്തഫ, ശരീഫ് പൂച്ചക്കാട്, ഖാദര്‍ പള്ളിപ്പുഴ, ഖാലിദ് ബാവിക്കര, ജിശാദ് എം കെ, ശ്രേയസ് കുമാര്‍, ഫസല്‍ റഹ് മാന്‍ എന്നിവരും സ്ഥാനങ്ങള്‍ ഏറ്റെടുത്തു. പ്രോഗ്രാം ഡയറക്ടര്‍ എം ബി ശാനവാസ് സ്വാഗതവും സെക്രടറി സഫ്വാന്‍ അഹ് മദ് നന്ദിയും പറഞ്ഞു.