കാസർകോട്: (www.kasargodvartha.com 15.02.2022) സർകാർ വിരുദ്ധ സമരങ്ങളെയെല്ലാം ദേശവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയാന്ന് ബിജെപി സർകാരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. മീഡിയ വണിനോടൊപ്പം കാസർകോട് ഐക്യദാർഢ്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിലൂടെ നേട്ടം കൊയ്യാനാവുമോയെന്ന ശ്രമമാണ് അവർ നടത്തുന്നത്. മുദ്ര വെച്ച കവറില്ല, മീഡിയ വൺ ചെയ്ത ദേശ സുരക്ഷാ ഭീഷണിയെ കുറിച്ച് ജനങ്ങളെയാണ് അറിയിക്കേണ്ടത്.
ജനങ്ങൾ വിചാരണ ചെയ്യട്ടെ. രാഷ്ട്രപിതാവിൻ്റെ ഘാതകന് അമ്പലം പണിയുന്നവർ ദേശ സ്നേഹികളും അല്ലാത്തവർ ദേശദ്രോഹികളും എന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളുടെ വായ മൂടി കെട്ടാനുള്ള ശ്രമം എല്ലാവരും യോജിച്ച് ചെറുക്കണം. പ്രതിപക്ഷത്തെ കേൾക്കുന്ന ഒരു പാരമ്പര്യമായിരുന്നു നമ്മുടേത്. എന്നാൽ മാധ്യമങ്ങളുൾപെടെയുള്ള പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനാണ് സർകാരിൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂനിയൻ ഓഫ് വർകിംഗ് ജേർനലിസ്റ്റ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, എകെഎം അശ്‌റഫ് എന്നിവർ ഐക്യദാർഡ്യ പ്രഭാഷണം നടത്തി. എ അബ്ദുർ റഹ്‌മാൻ (മുസ്ലിം ലീഗ്), അഡ്വ. സുരേഷ് ബാബു (സിപിഐ), ടി കെ രാജൻ (സിഐടിയു), അസീസ് കടപ്പുറം (ഐഎൻഎൽ), അശ്‌റഫ് എടനീർ, അസീസ് കളത്തൂർ (മുസ്ലിം യൂത് ലീഗ്), കെ വി കൃഷ്ണൻ (എഐടിയുസി), ജലീൽ (എൻഎൽയു), ഹമീദ് കക്കണ്ടം (എഫ്ഐടിയു), സി എ യൂസുഫ് (ഫ്രറ്റേനിറ്റി മൂവ്മെൻ്റ്), ശറഫുന്നിസ ശാഫി (അവേക്), രവീന്ദ്രൻ പാടി, അശ്‌റഫലി ചേരങ്കൈ, പത്മനാഭൻ ബ്ലാത്തൂർ, പത്രപ്രവർത്തകരായ രവീന്ദൻ രാവണേശ്വരം, അബ്ദുർ റഹ്‌മാൻ ആലൂർ തുടങ്ങിയവർ സംസാരിച്ചു. ശഫീഖ് നസറുല്ല സ്വാഗതവും പ്രതീപ് നാരായണൻ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Rajmohan Unnithan, MP, Government, BJP, Rajmohan Unnithan MP says BJP government is spreading anti-government protests as anti-national
സർകാർ വിരുദ്ധ സമരങ്ങളെയെല്ലാം ദേശവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയാന്ന് ബിജെപി സർകാരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി; മീഡിയ വൺ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു
Rajmohan Unnithan MP says BJP government is spreading anti-government protests as anti-national
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ