വ്യാഴാഴ്ച ശിരോവസ്ത്രം അഴിക്കാൻ സന്നദ്ധമാവാത്തതിനിൽ ക്ലാസിന് പുറത്തായ 16 വിദ്യാർഥിനികൾ മടങ്ങുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച അവർ പ്രതിഷേധവുമായി സമരം നടത്തി. 21 ആൺകുട്ടികൾ അവർക്ക് ഐക്യദാർഢ്യവുമായി ക്ലാസ് ബഹിഷ്കരിച്ച് സമരത്തിന്റെ ഭാഗമായി.
മംഗ്ളുറു എംഎൽഎയും കോൺഗ്രസ് നേതാവുമായ യു ടി ഖാദർ കോളജ് സന്ദർശിച്ച് ചർച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് കോളജിന് അവധി നൽകി. ഡെപ്യൂടി പൊലീസ് കമീഷനർ ഹരിരാംശങ്കർ, അസി. പൊലീസ് കമീഷനർ ദിനകർ, ഉള്ളാൾ ഇൻസ്പെക്ടർ സന്ദീപ് എന്നിവർ കോളജിൽ എത്തി.
Keywords: News, Karnataka, Mangalore, Controversy, Students, Ullal, Protest, Study class, MLA, Congress, Police, Top-Headlines, PU College, Hijab, PU college in Ullal declares holiday after students protest demanding nod for hijab in classroom.
< !- START disable copy paste -->