city-gold-ad-for-blogger

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് ശാപമോക്ഷം; തസ്തികകൾ അനുവദിച്ചു; മീൻപിടുത്ത തൊഴിലാളികൾക്ക് സഹായകമാകും

കാസർകോട്: (www.kasargodvartha.com 02.02.2022) കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് ശാപമോക്ഷം. മീൻപിടുത്തത്തിൽ ഏര്‍പെടുന്നതിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് ജില്ലയില്‍ നിലവില്‍ സംവിധാനം ഇല്ലാത്തത് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇങ്ങനെ അത്യാഹിതം ഉണ്ടാകുമ്പോള്‍ അന്യ ജില്ലയിലെ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ജില്ലയില്‍ സ്വന്തമായി സംവിധാനം വേണമെന്ന ആവശ്യം പരിഗണിച്ച് 2016-ലാണ് കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് വേണ്ടി തീരദേശ വികസന കോര്‍പറേഷന്‍ 50 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചത്.
                        
കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് ശാപമോക്ഷം; തസ്തികകൾ അനുവദിച്ചു; മീൻപിടുത്ത തൊഴിലാളികൾക്ക് സഹായകമാകും

എന്നാല്‍ ആവശ്യമായ തസ്തിക അനുവദിക്കാത്തതിനാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചില്ല. തസ്തിക അനുവദിച്ച് സ്റ്റേഷന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നല്‍കുകയും ഈ വിഷയം നിയമസഭയില്‍ സബ്മിഷനായും ചോദ്യ രൂപേണയും ഉന്നയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ തുടങ്ങാന്‍ ആവശ്യമായ തസ്തികകള്‍ അനുവദിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക് കം ടൈപിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികയും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്ന് തസ്തികകളും ഒരു കാഷ്വല്‍ സ്വീപര്‍ തസ്തികയുമടക്കം എട്ട് തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതോടെ സഹായകമാകും പ്രവര്‍ത്തനം എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടി കൈകൊള്ളുമെന്ന് സി എച് കുഞ്ഞമ്പു അറിയിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines, Kizhur, Fish, Development Project, MLA, Job, Posts sanctioned for Keezhoor Fisheries Station.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia