city-gold-ad-for-blogger

പോപുലര്‍ ഫ്രണ്ട് ഡേ; യൂനിറ്റി മീറ്റ് ഫെബ്രുവരി 17 ന് നീലേശ്വരത്ത്

കാസർകോട്: (www.kasargodvartha.com 15.02.2022) പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിൽ നടത്തുന്ന യൂനിറ്റി മീറ്റ് കാസർകോട്ട് വ്യാഴാഴ്ച വൈകുന്നേരം 4.30 ന് നീലേശ്വരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രോടോകോൾ നിലനിൽക്കുന്ന പാശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മാർചും ബഹുജന റാലിയും ഒഴിവാക്കി. യൂനിഫോം ധരിച്ച കേഡറ്റുകള്‍ അണിനിരക്കുന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സമിതി അംഗം പി വി ശുഐബ് സല്യൂട് സ്വീകരിക്കും.
                           
പോപുലര്‍ ഫ്രണ്ട് ഡേ; യൂനിറ്റി മീറ്റ് ഫെബ്രുവരി 17 ന് നീലേശ്വരത്ത്

എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ കെ അബ്ദുൽ ജബ്ബാർ അഭിസംബോദന ചെയ്യും. സി ടി സുലൈമാൻ മാസ്റ്റർ, ഹാരിസ് ടി കെ, മുഹമ്മദ് വൈ, അബ്ദുർ റശീദ് ടി, എൻ യു അബ്ദുസ്സലാം, മുഹമ്മദ് പാക്യാര, ശാനിഫ് മൊഗ്രാൽ, ഫൗസിയ ടീചർ, ഖമറുൽ ഹസീന തുടങ്ങിയവർ സംബന്ധിക്കു.

 

അന്നേ ദിവസം യൂനിറ്റ് കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തും. 'റിപബ്ലികിനെ രക്ഷിക്കുക' എന്ന പ്രമേയത്തിലാണ് മീറ്റ് നടക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റിപബ്ലികിനെ രക്ഷിക്കാൻ മുഴുവൻ ആളുകളും രംഗത്തുവരണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ

വൈ മുഹമ്മദ്, പോപുലർ ഫ്രണ്ട് ജില്ലാ സെക്രടറി ടി കെ ഹാരിസ്, കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡന്റ്

ടി അബ്ദുർ റശീദ് എന്നിവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Popular Front of India, Press meet, Nileshwaram, Meet, Secretary, Kanhangad, President, Video, Popular Front Day; Unity Meet on February 17 at Neeleswaram.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia