Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്യോതിഷിന്റെ മരണം; സാമൂഹ്യ മാധ്യമങ്ങളിലൂടെ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ്

Police registered case against six people for spreading disturbing messages on social media #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.02.2022) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നുള്ളിപ്പാടി ജെ പി കോളനിയിലെ ജ്യോതിഷി (35) ന്റെ മരണത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ്.
   
Police registered case against six people for spreading disturbing messages on social media

ഇത്തരത്തിൽ വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു.

നേരത്തെ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടിച്ചതായും വിവരമുണ്ടായിരുന്നു. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ഏത് രീതിയിൽ പ്രവർത്തിച്ചാലും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

Keywords: Kerala, Kasaragod, News, Case, Social-Media, Police, BJP, Arrest, Top-Headlines, DYSP, Police registered case against six people for spreading disturbing messages on social media

Post a Comment