കാസർകോട്ടെ ബിജെപി നേതാവിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്; ആഘോഷമാക്കി അണികൾ
Feb 3, 2022, 21:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2022) കാസർകോട്ടെ ബിജെപി നേതാവിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. പരേതനായ മടിക്കൈ കമ്മാരനെ കുറിച്ചാണ് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തത്. അദ്ദേഹം കേരളത്തിലെ ശക്തനായ നേതാവാണെന്ന് നരേന്ദ്ര മോഡി ട്വിറ്റെറിൽ കുറിച്ചു.
'കമ്യൂനിസ്റ്റ് കോട്ടയിൽ ജനിച്ച അദ്ദേഹം 1967-68 കാലത്ത് ഭാരതീയ ജനസംഘത്തിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് പാർടി പ്രവർത്തനങ്ങൾ രഹസ്യമായി നടത്തിയിരുന്നു. സിപിഎം അധികാരത്തിലുള്ള കേരളത്തിൽ ബിജെപി ഭരണം ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം' - പ്രധാനമന്ത്രി കുറിച്ചു.
ജനസംഘ കാലഘട്ടം മുതൽ ഭാരതീയ ജനതാ പാർടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും മൺമറഞ്ഞ പാർടി നേതാക്കളെയും അനുസ്മരിക്കുന്ന 'കമൽ പുഷ്പ്' പരിപാടിയിലാണ് പ്രാധാനമന്ത്രി, മടിക്കൈ കമ്മാരനെ കുറിച്ച് ട്വിറ്റെറിൽ പങ്കുവെച്ചത്.
മടിക്കൈ കമ്മാരനെയും പാർടിയെയും സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും ഇത് വലിയ അംഗീകാരമായി കാണുന്നു. ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പാർടി അണികൾ.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, BJP, Narendra-Modi, Social-Media, PM tweets about BJP leader in Kasargod.
< !- START disable copy paste --> 