Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓപറേഷന്‍ ഗംഗ: ഇന്‍ഡ്യക്കാരുടെ രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ 4 കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക്; കീവിലെ കര്‍ഫ്യു അവസാനിച്ചു; രാജ്യം വിടേണ്ടവര്‍ എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലെത്തണമെന്ന് എംബസി; യുക്രൈന്‍ വ്യോമ മേഖല പിടിച്ചെടുത്തതായി റഷ്യ

Operation Ganga: Four Union Ministers to fly to neighbouring nations of Ukraine to coordinate evacuation of Indian students#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന

കീവ്: (www.kasargodvartha.com 28.02.2022) ഇന്‍ഡ്യക്കാരുടെ രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാനായി യുക്രൈന്‍ അതിര്‍ത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കുന്നു. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

ഹര്‍ദീപ് സിംഗ് പൂരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വികെ സിംഗ് എന്നിവരാണ് അയല്‍രാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാര്‍ 'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഏഴ് വിമാനങ്ങള്‍ കൂടി ഓപറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനിലെത്തും.

അതേസമയം കീവിലെ കര്‍ഫ്യു അവസാനിച്ചു. രാജ്യം വിടേണ്ടവര്‍ എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലെത്തണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിനായി യുക്രൈന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. മലയാളികളടക്കം നിരവധി ഇന്‍ഡ്യക്കാര്‍ കീവില്‍ ഉണ്ട്. ഇവര്‍ക്ക് ഇത് ഉപകാരമാകുമെന്നാണ് കരുതുന്നത്. സാധാരണക്കാര്‍ക്ക് സമാധാനപരമായി കീവില്‍ നിന്ന് പോകാമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. 

News, Ukraine, Russia, Top-Headlines, Trending, War, Ministers, National, India, New Delhi, Operation Ganga: Four Union Ministers to fly to neighbouring nations of Ukraine to coordinate evacuation of Indian students


അതിനിടെ, റഷ്യന്‍ മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രൈന്‍ സേന. അഞ്ചാം ദിവസം റഷ്യന്‍ സേന ആക്രമണ രീതി മാറ്റി. ആക്രമണം പതിയെ ആക്കി. എന്നാല്‍ പലയിടങ്ങളിലും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ, യുക്രൈന്‍ വ്യോമ മേഖല നിയന്ത്രണത്തിക്കിയെന്നാണ് റഷ്യന്‍ അവകാശവാദം.

യുക്രൈന്‍ നഗരങ്ങളില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലുഹാന്‍സ് മേഖല, സ്യോതോമര്‍, ചെര്‍കാസി, ഡിനിപ്രോ കാര്‍കീവ് എന്നിവിടങ്ങളില്‍ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെല്‍റ്ററുകളില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായിട്ടുണ്ട്.

ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറൂസില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ചൈനീസ് ഔദ്യോഗിക മാധ്യമമായ സി ജി ടി എന്‍ ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. റഷ്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താന്‍ ശ്രമിച്ചില്ലെന്ന് യുക്രൈന്‍ ജനത കുറ്റപ്പെടുത്തരുതെന്ന് ആഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലന്‍സ്‌കി പറഞ്ഞത്.

Keywords: News, Ukraine, Russia, Top-Headlines, Trending, War, Ministers, World, India,  Operation Ganga: Four Union Ministers to fly to neighbouring nations of Ukraine to coordinate evacuation of Indian students

Post a Comment