രാജപുരം:(www.kasargodvartha.com 22.02.2022) ഒരു വയസുള്ള പെൺകുഞ്ഞിനെ ബകറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൊട്ടോടിയിലെ ഓടോ ഡ്രൈവർ പുന്നത്തനാത്ത് മിഥുൻ ഫിലിപ് - അഞ്ജു ദമ്പതികളുടെ മകൾ റിയ(ഒന്ന്) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ഞ് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ വീടിൻ്റെ പിൻഭാഗത്ത് വെള്ളം നിറച്ച ബകറ്റിൽ അബദ്ധത്തിൽ വീണതായാണ് സംശയിക്കുന്നത്.
ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റയാൻ, ഇവാൻ.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Child, Died, Kanhangad, Hospital, One year old girl died.
< !- START disable copy paste -->