വെള്ളിയാഴ്ച വൈകീട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് പിടിയിലായത്. പികപ് ജീപിൽ സ്വകാര്യ എസ്റ്റേറ്റിൽ മൃഗങ്ങളെ വേട്ടയാടാൻ എത്തിയതാണ് ഇവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നായാട്ടുസംഘത്തെ പിടികൂടാന്‍ രണ്ട് സംഘമായി മൗക്കോട്, ഏച്ചിലാംകയം എന്നീ രണ്ട് സ്ഥലത്തായിരുന്നു വാഹനപരിശോധന.
അതിനിടയിൽ മൗക്കോട് വന്ന നായാട്ടുസംഘം ഉദ്യോഗസ്ഥരെ കണ്ട് വണ്ടി തിരിച്ചുവിട്ടപ്പോൾ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏച്ചിലാംകയത്ത് വെച്ച് ഉദ്യോഗസ്ഥർ വാഹനം റോഡിന് കുറുകെയിട്ട് പികപ് ജീപിനെ തടയുകയായിരുന്നു. പികപ് ഇടിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ ജീപിന് കേടുപാടുകൾ സംഭവിച്ചു. വന്യമൃഗ വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒമ്പത് ഒറ്റക്കുഴൽ തോക്കുകളാണ് പിടികൂടിയവ. ഈയം കൊണ്ട് നിർമിച്ച മൂന്ന് വലിയ ഉണ്ടകൾ, 30 ഇടത്തരം ഉണ്ടകൾ, 61 ചെറിയ ഉണ്ടകൾ, എട്ട് തിരകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Criminal-gang, Seized, Arrest, Jeep, Forest, Gun, Hunting Gang, Nine guns seized from hunting gang.
< !- START disable copy paste -->