Join Whatsapp Group. Join now!
Aster MIMS 10/10/2023

തെലുങ്ക് 'അയ്യപ്പനും കോശിയും' തീയേറ്ററുകളിലേക്ക്; 'ഭീംല നായക്' റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

New movie Bheemla Nayak's release date out #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഹൈദരാബാദ്: (www.kasargodvartha.com 01.02.2022) മലയാളത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക് ആയ 'ഭീംല നായക് തീയേറ്ററുകളിലേക്ക്. ഫെബ്രുവരിയില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

'ഞങ്ങള്‍ വാക്ക് നല്‍കിയത് പോലെ 'ഭീംല നായക്' മികച്ച തിയറ്റര്‍ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങള്‍ ചിത്രം തീയേറ്ററുകളില്‍ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രില്‍ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

News, National, Top-Headlines, Cinema, Bheemla Nayak, Ayyappanum Koshiyum, Entertainment, Theater, New movie Bheemla Nayak's release date out.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. പവന്‍ കല്ല്യാണാണ് ബിജു മേനോന്റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാടിയും. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാര്‍.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി റാം ലക്ഷ്മണ്‍ ആണ്.

Keywords: News, National, Top-Headlines, Cinema, Bheemla Nayak, Ayyappanum Koshiyum, Entertainment, Theater, New movie Bheemla Nayak's release date out.

Post a Comment